ടിക് ടോക്കിനും ഇന്‍സ്റ്റഗ്രാമിനും ചെക്ക് വെയ്ക്കാൻ ‘സോറ’ആപ്പ്. പ്രായഭേദമന്യേ ആളുകൾ റീലുകൾ നിര്‍മ്മിക്കാനും അപ്‌ലോഡ് ചെയ്യാനും ഉപയോഗിക്കുന്ന ആപ്പാണ് ഇൻസ്റ്റഗ്രാം. ഇന്ന് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഇല്ലാത്തവർ ആരുംതന്നെയില്ല. ഇപ്പോഴിതാ ഇൻസ്റ്റഗ്രാം റീൽസും യൂട്യൂബ് ഷോർട്യുമെല്ലാം സൈഡ് ആക്കിക്കൊണ്ട് ഓപൺ എ.ഐ സോറ ആപ്പ് പുറത്തിറക്കി. ഇനി എഐ വീഡിയോകള്‍ നിര്‍മ്മിക്കാനും പങ്കുവെക്കാനും ‘സോറ’ മാത്രം മതി.
റിയലസ്റ്റിക് എഐ വീഡിയോ ക്ലിപ്പുകള്‍ സൃഷ്‌ടിക്കാനും അവ ഷെയര്‍ ചെയ്യാനും കഴിയുമെന്നതാണ് സോറ ആപ്പിന്‍റെ സവിശേഷത. ടിക് ടോക്ക് ശൈലിയിലുള്ള ഈ ആപ്പ് മറ്റ് ഷോര്‍ട്-വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്കെല്ലാം കനത്ത വെല്ലുവിളിയുയര്‍ത്തുമെന്നാണ് ഓപ്പണ്‍എഐയുടെ പ്രതീക്ഷ. തുടക്കത്തില്‍ അമേരിക്കയിലും കാനഡയിലും മാത്രം ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായ സോറ ആപ്പ് വൈകാതെ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഓപ്പണ്‍എഐ ലഭ്യമാക്കും. ഇപ്പോള്‍ സോറ 2 സൗജന്യമായി ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.
കാമിയോസ് (Cameos)
നാളിതുവരെയുള്ള ഏറ്റവും നവീനമായ എഐ വീഡിയോ ജനറേഷന്‍ മോഡലായ സോറ 2 അവതരിപ്പിച്ചിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ ഭീമന്‍മാരായ ഓപ്പണ്‍എഐ. 2024 ഫെബ്രുവരിയില്‍ പുറത്തിറക്കിയ ആദ്യ സോറ മോഡലിന്‍റെ പരിഷ്‌കരിച്ച ഈ പതിപ്പ് കൂടുതല്‍ കൃത്യവും റിയലസ്റ്റിക്കുമാണെന്ന് ഓപ്പണ്‍എഐ അവകാശപ്പെടുന്നു. ഡയലോഗ് സിങ്കും, സൗണ്ട് ഇഫക്‌റ്റുകളും റിയലസ്റ്റിക്കായ മോഷനും സോറ 2-വിന്‍റെ പ്രത്യേകതകളാണ്. ബൈറ്റ്‌ഡാന്‍സിന്‍റെ ടിക് ടോക്കിനോടും, ഗൂഗിളിന്‍റെ യൂട്യൂബിനോടും നേരിട്ട് മത്സരിക്കാന്‍ പുത്തന്‍ സോഷ്യല്‍ മീഡിയ ആപ്പും ഇതിനൊപ്പം ഓപ്പണ്‍എഐ പുറത്തിറക്കി. ടെക്‌സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ഓഡിയോ സഹിതമുള്ള ഹൈ-ഡെഫിനിഷന്‍ എഐ വീഡിയോ ക്ലിപ്പുകള്‍ നിര്‍മ്മിക്കാന്‍ ഈ ആപ്പ് ഉപഭോക്താക്കളെ അനുവദിക്കും. ‘കാമിയോസ്’ എന്ന ഫീച്ചറാണ് പുത്തന്‍ സോറ ആപ്പിലെ ഏറ്റവും ആകര്‍ഷണം. എഐ-നിര്‍മ്മിത വീഡിയോകളില്‍ സോറ ഉപഭോക്താക്കളെ സ്വയം പ്രത്യക്ഷപ്പെടാന്‍ അനുവദിക്കുന്ന സവിശേഷ ഫീച്ചറാണ് കാമിയോസ്. അനുമതിയുണ്ടെങ്കില്‍ മറ്റ് സുഹൃത്തുക്കളെയും ഇതുപോലെ നിങ്ങളുടെ വീഡിയോകളിലേക്ക് ചേര്‍ക്കാം. കാമിയോ ഫീച്ചര്‍ ഇനാബിള്‍ ചെയ്യാന്‍ സോറ യൂസര്‍മാര്‍ അവരുടെ വണ്‍-ടൈം വീഡിയോ, ഓഡിയോ റെക്കോര്‍ഡിംഗ് വെരിഫിക്കേഷനായി നല്‍കണം.
സോറ ആപ്പ് എങ്ങനെ ഉപയോഗിക്കാം?
ആദ്യഘട്ടത്തില്‍ അമേരിക്കയിലും കാനഡയിലും ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് സോറ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ ഈ ആപ്പ് ലഭ്യമായിട്ടുണ്ട്. ടിക് ടോക്കിനും ഇന്‍സ്റ്റഗ്രാം റീല്‍സിനും യൂട്യൂബ് ഷോര്‍ട്‌സിനും സമാനമായി വെര്‍ട്ടിക്കലായ, സ്വൈപ്-ബേസ്‌ഡ് ഇന്‍റര്‍ഫേസാണ് പുതിയ സോറ ആപ്പിനുമുള്ളത്. ഷോര്‍ട്-ഫോം വീഡിയോ കണ്ടന്‍റ് ക്രിയേഷനാണ് സോറ ആപ്പിന്‍റെയും ലക്ഷ്യം. ഓപ്പണ്‍എഐയുടെ ഏറ്റവും പുതിയ എഐ വീഡിയോ മോഡലാണ് ഇതിന്‍റെ അടിസ്ഥാനം. വ്യക്തിഗതമായ റെക്കമന്‍റേഷനുകളോടെ അല്‍ഗോരിതത്തിന്‍റെ അടിസ്ഥാനത്തിലാണ് സോറ ഫീഡ് പ്രവര്‍ത്തിക്കുക. ടിക് ടോക്കിനും യൂട്യൂബിനും പുറമെ ഗൂഗിളിന്‍റെ എഐ വീഡിയോ ടൂളായ വിയോ 3-യ്‌ക്ക് ഭീഷണിയുയര്‍ത്താനും സോറയിലൂടെ ഓപ്പണ്‍എഐ ലക്ഷ്യമിടുന്നു. ലോഞ്ച് ചെയ്‌ത ഉടനെ ഇപ്പോള്‍ സോറ ആപ്പ് സൗജന്യമായി യൂസര്‍മാര്‍ക്ക് ഉപയോഗിക്കാം.
















