തിരുവനന്തപുരം നഗരത്തില്‍ യാതൊരു വിധ നിയമങ്ങളും ചട്ടങ്ങളും ബാധകമാക്കാതെ KSRTC ക്ക് നിരന്തരം ശല്യമായി മാറുന്ന 96 സ്വകാര്യ ബസുകളും KSRTC എറ്റെടുക്കണമെന്ന് KSRTC യിലെ ട്രേഡ് യൂണിയനുകള്‍ ഒന്നടങ്കം സര്‍ക്കാറിനോട് ആവിശ്യപ്പെടാന്‍ തീരുമാനം. CITU, INTUC , BMS, AITUC , ഡ്രൈവേഴ്‌സ് യൂണിയന്‍ തുടങ്ങി എല്ലാ സംഘടനകളും ഇതിനായി 07/10/2025ന് സംയുക്ത ട്രേഡ് യൂണിയനുകള്‍ യോഗം ചേരും.
ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തുന്ന 96 ബസുകളുടെയും പെര്‍മ്മിറ്റ് റദ്ദാക്കുന്നത് കൊണ്ട് പൊതുജനങ്ങള്‍ക്ക് യാത്രാ ക്ലേശം ഉണ്ടാകാന്‍ സാധ്യതയില്ല. നിലവിലെ 1500 സര്‍വീസുകള്‍ക്ക് പുറമേ 130 ഇലട്രിക്ക് ബസുകള്‍ കൂടി സര്‍വീസ് നടത്തുന്നതോടുകൂടി പല ബസുകളിലും യാത്രക്കാര്‍ പോലുമില്ലാതെ സര്‍വീസ് നടത്തണ്ടേ സ്ഥിതിയാണ്. 100 ബസുകള്‍ക്കാണ് 1993 ല്‍ താല്‍ക്കാലികമായി പെര്‍മ്മിറ്റ് നല്‍കിയിരുന്നത്. അതില്‍ 4 സര്‍വീസുകള്‍ നിരന്തരം റുട്ടും സമയവും തെറ്റിച്ച് ഓടിയെന്ന പരാതിയിലും സൊസെറ്റി പെര്‍മിറ്റ് വ്യാജരേഖ ചമച്ച് മറ്റൊരാള്‍ക്ക് കൈമാറിയെന്ന കേസിലും പെട്ട് KSRTC യുടെ പരാതിയിന്‍മേല്‍ റദ്ദ് ചെയ്തിരുന്നു.
കെഎസ്ആര്‍ടിസിയുടെ പുര്‍ണ്ണമായും ഉടമസ്ഥതയിലുള്ള കിഴക്കേകോട്ട നോര്‍ത്ത് ബസ് സ്റ്റാന്റും അതിന്റെ മുന്‍വശവും വര്‍ഷങ്ങളായി KSRTC കരമടച്ച് സംരംക്ഷിക്കുന്നവയാണ്. ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന മുന്നിലെ സ്ഥലം സര്‍ക്കാര്‍ ടാര്‍ ചെയ്ത് നല്‍കിയത് കൊണ്ടാണ് ചിലര്‍ക്ക് ഇതിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് സംശയം രൂപപ്പെടാന്‍ കാരണം. റവന്യൂ വകുപ്പിന് KSRTC അതിര്‍ത്തി നിര്‍ണ്ണയിച്ച് നല്‍കണം എന്ന അപേക്ഷയിന്‍മേല്‍ കോട്ടയുടെ കവാടം മുതല്‍ സിവില്‍ സപ്ലൈസ് മെഡിക്കല്‍ സ്റ്റോര്‍ വരെയുളള 75.250 സെന്റ് വസ്തു അതിര്‍ തിരിച്ച് KSRTC ക്ക് നല്‍കിയിട്ടുളളതും ആയതില്‍ കരമച്ച് വരികയും ചെയ്യുന്നു. സ്വകാര്യ ബസ് ഉടമകള്‍ സ്റ്റേറ്റ് അപ്പീലേറ്റ് ട്രൈബ്യൂണല്‍ പരാതി നല്‍കിയെങ്കിലും പരാതി കോടതി തള്ളി അതിനുശേഷം ഹൈക്കോടതിയിലും
പരാതി നല്‍കിയെങ്കിലും ഹെക്കോടതിയും KSRTC ക്ക് അനുകുലമായി വിധി പുറപ്പെടുവിക്കുകയുണ്ടായി ഇതെല്ലാം അറിയാമായിരുന്നിട്ടും കിഴക്കേ കോട്ട് സ്ന്റാന്റില്‍ അവര്‍ക്കും പ്രവേശിക്കണമെന്ന വാദം നഗരത്തില്‍ ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടാക്കി KSRTC യുടെ തലയില്‍ കൊണ്ട് വയ്ക്കാനാണ് ‘ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കടന്നു വരാനും പോകാത്തത് പോകാനും കഴിയാത്ത വിധം നിയമവിരുദ്ധമായി കിഴക്കേകോട്ട വന്നു പോകേണ്ട സ്വകാര്യ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നതുപോലെ ഉള്ള പ്രശ്‌നങ്ങള്‍ കാരണമാണ് കെഎസ്ആര്‍ടിസി ഇത്തരമൊരു ഇത്തരമൊരു നിലപാട് സ്വീകരിച്ചത് തിരുവനന്തപുരം നഗരത്തില്‍ പെര്‍മിറ്റ് ഇരിക്കുന്ന ഒരു സ്വകാര്യ ബസ്സിനും കിഴക്കേകോട്ട ടെര്‍മിനല്‍ പോയിന്റ് ഇല്ല എന്നാല്‍ മറ്റു
സ്ഥലങ്ങില്‍ സര്‍വീസ് പോകേണ്ട സ്വകാര്യ ബസ്സുകള്‍ വരുമാനം മാത്രം ലക്ഷ്യമാക്കി അനധികൃതമായി കിഴക്കേകോട്ട അവസാനിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം കുരുക്കും ഗുരുതരമായ അപകടങ്ങളും ഉണ്ടാകുന്നുണ്ട് ഈ സ്ഥലത്തിന്റെ ഉടമസ്ഥന്‍ എന്ന നിലയില്‍ കെഎസ്ആര്‍ടിസി ആണ് പ്രതിയാകുന്നത് എന്നതാണ് വാസ്തവം.
കിഴക്കേകോട്ട സ്റ്റാന്റില്‍ ബാരിക്കേഡ് വച്ചത് കൂടി യാത്രക്കാര്‍ ബസ്സിനുവേണ്ടി അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതും ഗതാഗത കുരുക്കും ഒഴിവായിട്ടുണ്ട്. നഗരത്തിലെ പൊതുജനങ്ങള്‍ എല്ലാവരും തന്നെ കെഎസ്ആര്‍ടിസിയെടുത്ത ഈ തീരുമാനത്തെ സഹര്‍ഷം ചെയ്യുന്നുണ്ട്.എന്നാല്‍ സ്വകാര്യ ബസുകള്‍ക്ക് വേണ്ടി മുന്‍ മന്ത്രിയും ഭരണത്തിലിരിക്കുന്ന ഒരു പാര്‍ട്ടിയുടെ MLA യും പോലീസിലെയും മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഗതാഗതമന്ത്രി ബാരിക്കേഡ് ഉപയോഗിച്ച് കെഎസ്ആര്‍ടിസിയുടെ സ്ഥലം കെട്ടി മറച്ചതിനെ സ്വാഗതം ചെയ്യുന്നുണ്ട്.
ഈ മാസം 8 ന് നടക്കുന്ന RTA മീറ്റിംഗില്‍ സ്വകാര്യ ബസുകളുടെ പെര്‍മ്മിറ്റ് പുതുക്കി നല്‍കാന്‍ പാടില്ല എന്ന നിലപാട് KSRTC യിലെ എല്ലാ ട്രേഡ് യൂണിയനും സ്വീകരിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.
CONTENT HIGH LIGHTS; KSRTC should take over private buses operating in Thiruvananthapuram city: Samyukta Trade Union
















