കേരള എക്സ്പാറ്റ് ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന അൽ ഐൻ ഫാംസ് കെഫ ചാംപ്യൻസ് ലീഗ് സീസൺ 5 ദുബായ് ഖിസൈസ് റിനം സ്റ്റേഡിയത്തിൽ ആരംഭിച്ചു. ദുബായ് പൊലീസ് ബാൻഡിന്റെ പ്രകടനവും ട്രാഫിക് ബോധവത്കരണ ക്ലാസും അരങ്ങേറി. ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ ആർകെ വയനാട് എഫ് സി മുൻ ചാംപ്യന്മാരായ അബ്രിക്കോ എഫ്സിയെ തോൽപ്പിച്ചു.
നിലവിലെ ചാംപ്യന്മാരായ ബിൻ മൂസ ഗ്രൂപ്പ് എഫ്സിയെ ലീൻ ഗ്രൂപ്പ് ജി സെവൻ അൽ ഐൻ 2–1 ന് അട്ടിമറിച്ചു. മബ്രൂക്ക് റിയൽ എസ്റ്റേറ്റ് സോക്കർ സ്റ്റാർസ് എസ്എഫ്ടി ഹിമാലയ കൂൾ അറക്കൽ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി. രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ ഇനി എല്ലാ ശനി, ഞായർ ദിവസങ്ങളിലും നടക്കും. കളികൾ സൗജന്യമായി കാണാനുള്ള അവസരവും അധികൃതർ ഒരുക്കിയിട്ടുണ്ട്.
STORY HIGHLIGHT: kefa champions league dubai
















