ബഹിരാകാശത്ത് ജീവന്റെ കണിക കണ്ടെത്തി. ശനിയുടെ ഉപഗ്രഹമായ എൻസെലാഡസിന്റെ മഞ്ഞുമൂടിയ പുറംതോടിനടിയിൽ ജീവന്റെ തുടുപ്പ് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ജീവനെ ഉൾക്കൊള്ളാൻ ആവശ്യമായ ഘടകങ്ങളും ചേരുവകളും എൻസിലാഡസിൽ ഒളിഞ്ഞിരിക്കുന്ന സമുദ്രത്തിലുണ്ടെന്നുള്ളതിന്റെ കൂടുതൽ തെളിവുകളാണ് ഇപ്പോൾ ശാസ്ത്രലോകത്തിന് ലഭിച്ചിരിക്കുന്നത്.
എൻസിലാഡസ് എന്നത് ശനിയെ വലയം വെയ്ക്കുന്ന നൂറുകണക്കിന് ഉപഗ്രഹങ്ങളിൽ ഒന്നാണ് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റന്റെ പത്തിലൊന്ന് വലിപ്പവും 500 കിലോമീറ്റർ വ്യാസവും വെളുത്തതുമായ ഒരു ഉപഗ്രഹമാണ്. സൂര്യനിൽ നിന്ന് വളരെ അകലെയായിട്ടുള്ള എൻസെലാഡസ് തണുത്തുറഞ്ഞതും വാസയോഗ്യമല്ലെന്നുമാണ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്.
2004-2017 കാലഘട്ടത്തിൽ ശനിക്ക് ചുറ്റും കറങ്ങുന്ന വളയങ്ങളിലേക്ക് യാത്ര ചെയ്ത കാസിനി ബഹിരാകാശപേടകമാണ് എൻസിലാഡസിന്റെ മഞ്ഞുപാളിക്കടിയിൽ മറഞ്ഞിരിക്കുന്ന സമുദ്രത്തിന്റെ തെളുവുകൾ പുറത്തെത്തിച്ചത്.കാസിനി ശേഖരിച്ച ഡാറ്റ വിശകലനം ചെയ്താണ് ഉപ്പ്, മീഥെയ്ൻ, കാർബൺ ഡൈ ഓക്സൈഡ്, ഫോസ്ഫറസ് എന്നിങ്ങനെ ജീവൻ നിലനിർത്താൻ ആവശ്യമായ നിരവധി ഘടകങ്ങൾ കണ്ടെത്തിയത്. എൻസിലാൻഡസിന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന ഹിമ തരികൾ വിശകലനം ചെയ്താണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
















