ദുബായിയുടെ അഭിമാനമായ ദുബായ് ഫൗണ്ടൻ പ്രകടനങ്ങൾ പുനരാരംഭിച്ചു. ആദ്യ ഷോ കാണാനായി താമസക്കാരും വിനോദസഞ്ചാരികളുമടക്കം വൻ ജനക്കൂട്ടം തന്നെ കൂടിയിരുന്നു. കഴിഞ്ഞ അഞ്ചുമാസമായി ബുർജ് ഖലീഫ ടവറിനും ദുബായ് മാളിനും തൊട്ടടുത്തുള്ള തടാകത്തിൽ സ്ഥിതിചെയ്യുന്ന ഫൗണ്ടൻ നവീകരണത്തിനായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ സുന്ദരമായ രാത്രികളെ വരവേൽക്കാൻ ഫൗണ്ടൻ വീണ്ടും ഒരുങ്ങിക്കഴിഞ്ഞു.
പറഞ്ഞതിലും അരമണിക്കൂർ വൈകിയാണ് ഷോ ആരംഭിച്ചതെങ്കിലും നിരവധി ആളുകളാണ് ഇത് കാണാനായി തടിച്ചുകൂടിയത്. കൂടാതെ രാത്രി 11 വരെ അരമണിക്കൂർ ഇടവിട്ട് ഷോകൾ ഉണ്ടായിരുന്നു. ഫൗണ്ടന്റെ തിരിച്ചുവരവോടെ ഈ മേഖലയിലെ കച്ചവടത്തിനും വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ.
STORY HIGHLIGHT: dubai fountain reopens
















