യുഎഇയെ ആഗോള ശക്തികേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച ലീഡേഴ്സ് എന്ന വിശേഷണത്തോടെ തയ്യാറാക്കിയ ‘ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്’ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് സാണ് ഈ പട്ടിക പുറത്തിറക്കിയത്.
യു എ ഇ യുമായി വളരെ ഏറെ കാലത്തെ ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകൾ, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവർത്തനങ്ങൾ, സാമൂഹിക ഉന്നമന ശ്രമങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലക്ക് നൽകിവരുന്ന പിന്തുണ എന്നിവയുടെ വിലയരുത്തലുകളും റാങ്കിന് ആധാരമായി.
ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ എസ്ഒഎൽ പ്രോപ്പർട്ടീസ് ഇന്ന് ദുബായിലെ ഏറ്റവും വിശ്വസ്തരായ ഡെവലപർമാരിൽ ഒരാളാണ്. അൽ ആദിൽ ട്രേഡിങ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ധനഞ്ജയ് ദാതാർ മൂന്നാം സ്ഥാനത്തെത്തി. ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർപേഴ്‌സൺ രേണുക ജഗ്തിയാനിയാണ് പട്ടികയിൽ മുൻനിരയിലുള്ള വനിത.
കൂടാതെ ഗസ്സാൻ അബൗദ് ഗ്രൂപ്പ് സ്ഥാപകനുമായ ഗാസ്സാൻ അബൗദ്, ജാക്കിസ് ഗ്രൂപ്പ് ചെയർമാൻ ജാക്കി പഞ്ചാബി, ജോയ് ആലുക്കാസ്, തുംബെ ഹോസ്പിറ്റൽസ് സ്ഥാപകൻ തുംബെ മൊയ്തീൻ, ചോയിത്ത് റാം ഗ്രൂപ്പ് ചെയർമാൻ എൽ. ടി. പഗറാണി, ചലൂബ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ പാട്രിക് ചലൂബ്, ട്രാൻസ് വേൾഡ് ചെയർമാൻ രമേശ് എസ്. രാമകൃഷ്ണൻ എന്നിവരും ആദ്യ പത്തിൽ ഇടംപിടിച്ചു.
STORY HIGHLIGHT: the most influential expatriate in the uae
















