പലസ്തീന്റെ അസ്ഥിത്വം ആർക്കും നിഷേധിക്കാൻ കഴിയില്ലെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ- അബ്ദുള്ള എം അബുഷാവേസ് പറഞ്ഞു. എൽഡിഎഫ് കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിന്ന് ഇനിയും പിന്തുണ പ്രതീക്ഷിക്കുന്നെന്നും അബുഷാവേസ് പറഞ്ഞു. ഇന്ത്യയോട് വലിയ ആദരവാണ് ഉള്ളത്. സാമൂഹിക മാധ്യമങ്ങളിൽ പലസ്തീൻ അനുകൂല പോസ്റ്റുകൾ ചെയ്യാൻ എല്ലാവരും തയ്യാറാകണമെന്ന് അബ്ദുള്ള എം അബുഷാവേസ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മുഖ്യധാരാ മാധ്യമങ്ങൾ പലസ്തീൻ വിഷയത്തിൽ വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.
അതേസമയം ഇസ്രേയലിന് ഇന്ത്യ പിന്തുണ നൽകുന്നത് അപമാനകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ശക്തമായ പ്രതിഷേധത്തിലൂടെ ഇന്ത്യയുടെ തെറ്റായ നിലപാട് തിരുത്തിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇസ്രയേലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇപ്പോ അത് പൂർണ്ണമായും മാറ്റിയെന്ന് അദേഹം പറഞ്ഞു. യുദ്ധ കുറ്റവാളികളാണ് അമേരിക്കയും ഇസ്രയേലും എന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
STORY HIGHLIGHT : Palestinian ambassador says no one can deny the existence of Palestine
















