തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശത്തു പടർന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ. ഭൂമിയുടെ ശ്വാസകോശം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടുത്തെ മരങ്ങളുടെ വലുപ്പം സാധാരണയിലും കൂടുതലായെന്ന് പഠനം.
ഓരോ പത്ത് വർഷം കൂടുമ്പോഴും മരങ്ങളുടെ വ്യാസത്തിൽ 3.3 ശതമാനം വളർച്ച രേഖപ്പെടുത്തുന്നതായി 60 സർവകലാശാലകളിലെ നൂറോളം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. അന്തരീക്ഷത്തിലെ കാർബണ്‍ ഡൈ ഓക്സൈഡ് ആണ് ഇതിനുകാരണമായി പറയുന്നത്
കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുമ്പോൾ പ്രകാശസംശ്ലേഷണവും കൂടുന്നു. ഈ പ്രതിഭാസത്തെ കാർബൺ ഫെർട്ടിലൈസേഷൻ ഇഫക്ട് എന്നാണ് വിളിക്കുന്നത്. ചില മരങ്ങളുടെ വളർച്ചയുടെ വേഗം കൂട്ടാൻ ഇത് കാരണമാകുന്നു.55 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന തെക്കേ അമേരിക്കയിലെ വനമേഖലയാണ് ആമസോൺ മഴക്കാടുകൾ.
ഒൻപത് രാജ്യങ്ങളിലായി പടർന്ന് പന്തലിച്ച് കിടക്കുന്ന ആമസോൺ കാടുകളുടെ ഭൂരിഭാഗവും ബ്രസീലിലാണ്. 60 ശതമാനം ആമസോൺ മഴക്കാടുകൾ ബ്രസീലിലുള്ളത്. ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇതു തന്നെയാണ്.
















