ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ കീഴടങ്ങി. ബിജാപൂരിൽ 103 മാവോയിസ്റ്റുകൾ ആണ് കീഴടങ്ങിയത്. തലയ്ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും കീഴടങ്ങിയവരുടെ കൂട്ടത്തിൽ ഉണ്ട്. കീഴടങ്ങിയവരിൽ 22 പേർ സ്ത്രീകളാണ്. മാവോയിസ്റ്റ് സംഘടനയിലെ ഉന്നത നേതാക്കള്‍, കമാന്‍ഡര്‍മാര്‍, പ്രാദേശിക ഭരണ വിഭാഗത്തിലെ അംഗങ്ങള്‍ തുടങ്ങി പല നിലയിലുള്ളവരും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു. ‘പുനര്‍ജന്മത്തിലേക്കുള്ള പാത’ എന്നര്‍ത്ഥം വരുന്ന ‘പുന മാര്‍ഗം’ എന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് കീഴടങ്ങല്‍ ചടങ്ങ് നടന്നത്. കീഴടങ്ങിയ ഓരോ മാവോയിസ്റ്റിനും സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനുള്ള സഹായമായി സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് പ്രകാരം 50,000 രൂപയുടെ ചെക്ക് കൈമാറി.
മാവോയിസ്റ്റ് ആശയങ്ങളോടുള്ള വെറുപ്പ്, നിരാശ, സംഘടനയ്ക്കുള്ളിലെ ഭിന്നത, ഒപ്പം മാന്യമായി ജീവിക്കാനും കുടുംബത്തോടൊപ്പം സമാധാനത്തോടെ കഴിയാനുമുള്ള ആഗ്രഹവുമാണ് ഇത്രയും പേര്‍ കീഴടങ്ങാന്‍ കാരണം എന്ന് അവർ വ്യക്തമാക്കി. പ്രധാന നേതാക്കള്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നതും ജനങ്ങളുടെ പിന്തുണ കുറയുന്നതും മാവോയിസ്റ്റ് സംഘടനയെ ദുര്‍ബലപ്പെടുത്തിയതായും വ്യക്തമാക്കുന്നു.
ഈ വര്‍ഷം ജനുവരി മുതല്‍ ബിജാപ്പൂര്‍ ജില്ലയില്‍ മാത്രം 421 മാവോയിസ്റ്റുകള്‍ അറസ്റ്റിലാകുകയും 410 പേര്‍ കീഴടങ്ങുകയും 137 പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 924 പേര്‍ അറസ്റ്റിലാകുകയും 599 പേര്‍ കീഴടങ്ങുകയും 195 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
STORY HIGHLIGHT : 103 maoists lay down arms in bijapur
















