ശബരിമല വിഷയവും സർക്കാരുമായി അടുക്കുന്നതിലെ വിവാദങ്ങളും തുടരുന്നതിനിടെ, നിലപാട് വീണ്ടും ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസ് രാഷ്ട്രീയമായി സമദൂരത്തിലാണ്. പക്ഷെ സമദൂരത്തിൽ, ശരിദൂരം കണ്ടെത്തിയെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ഇന്ന് നടന്ന വിജയദശമി സംഗമത്തിലാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും, കോൺഗ്രസു, ബിജെപിയുമാക്കാൻ ആരും ശ്രമിക്കരുത്. അയ്യപ്പ സംഗമത്തിലെ എൻഎസ്എസ് സാന്നിധ്യം രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമം നടക്കുന്നതെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
നല്ലതിനെ എൻ എസ് എസ് അംഗീകരിക്കും. വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എൻ എസ് എസ് നിലപാട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അംഗീകാരം എൻ എസ് എസിന് ആവശ്യമില്ലെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭൻ ഉണ്ടാക്കി തന്നിട്ടുണ്ട്. സുകുമാരൻ നായരുടെ മാറിൽ നൃത്ത മാടുകയാണ്. അതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞു. ആചാരത്തിനും, അനുഷ്ടാനത്തിനും പോറൽ ഏല്പിക്കുന്ന രീധിയിൽ സർക്കാർ വന്നപ്പോഴാണ് എൻ എസ് എസ് ശബ്ദമുയർത്തിയത്. ശബരിമല വിഷയത്തിൽ ഇപ്പോഴും സുപ്രീം കോടതിയിൽ ഒമ്പത് അംഗ ബഞ്ചിൽ എൻ എസ് എസിന്റെ കേസ് ഉണ്ടെന്ന് അദേഹം പറഞ്ഞു.
ശബരിമലയിൽ ആചാര അനുഷ്ടാനങ്ങൾ ദേവസ്വം ബോർഡ് സംരക്ഷിച്ചു വരുന്നു. അതുകൊണ്ടാണ് അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പ്രതിനിധി പങ്കെടുത്തത്. ഈ സന്ദർഭത്തിൽ ശബരിമലയിൽ വികസനം കൂടി വേണമെന്ന് സുകുമാരൻ നായർ ആവശ്യപ്പെട്ടു. അയ്യപ്പ സംഗമത്തിലെ എൻഎസ്എസ് സാന്നിധ്യം വഷളാക്കിയതിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്. ദൃശ്യ മാധ്യമങ്ങളുടെ പിന്നിൽ ചിലരുടെ ഇടപെടൽ ഉണ്ടെന്ന് വ്യക്തമാണെന്ന് അദേഹം കുറ്റപ്പെടുത്തി. നേതൃത്വത്തിൽ ഇരിക്കുന്ന ആളുകളെ വ്യക്തിഹത്യ ചെയ്താൽ എൻ എസ് എസിനെ തകർക്കാനാവില്ല. മാന്യമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് എൻ എസ് എസ്. കേവല ലാഭത്തിനുവേണ്ടി നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ പിന്തുണച്ചുള്ള ജി സുകുമാരൻ നായരുടെ നിലപാടിൽ സംഘടനയിൽ തന്നെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
STORY HIGHLIGHT : NSS General Secretary G Sukumaran Nair reiterates his stance
















