വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തമിഴ്നാട് നാഗപട്ടണത്ത് വേളാങ്കണ്ണിയ്ക്ക് സമീപമാണ് സംഭവം. വേളാങ്കണ്ണി സ്വദേശിയായ ഭരത് രാജി (23)നെയാണ് വീട്ടിൽ ജീവനൊടുക്കിയത്. കരൂർ ദുരന്തത്തിൽ 41 പേരുടെ മരണത്തിന് കാരണക്കാരനായ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഭരദ് രാജ് നാഗപട്ടണത്തെ വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ ഒട്ടിച്ചത്.

ബെഞ്ചമിൻ മാത്യുവിന്റെ കുറിപ്പ്
തമിഴ്നാട്ടിലെ നാഗപട്ടണത്തിൽ സിനിമ പോസ്റ്ററുകളും, പാർട്ടി പോസ്റ്ററുകളും ഒട്ടിച്ച് ഉപജീവനം നടത്തിയിരുന്ന പയ്യൻ ആണ് ഭരത് രാജ്. കരൂർ ദുരന്തത്തിന് പിറകെ വിജയിക്ക് എതിരെ, വിജയ് യെ അറസ്റ്റ് ചെയ്യുക എന്ന തലകെട്ടോട് കൂടിയുള്ള പോസ്റ്ററുകൾ ഒട്ടിക്കാൻ നിർദ്ദേശം വന്നതിനെ തുടർന്ന്, പതിവ് പോലെ അവൻ അവന്റെ ജോലികൾ തുടർന്നു ഈ സമയം അത് വഴി വന്ന നാഗപട്ടണം Tvk പാർട്ടി നേതാക്കൾ, അവനെ ഭീഷണി പെടുത്തുകയും, കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു, ഞാൻ ഒരു പാർട്ടിയിലും ഇല്ല, എനിക്ക് ആരോടും വിരോധവും ഇല്ല, ഒരു ദിവസത്തെ കൂലിക്ക് വേണ്ടി വന്നതാണ് ഞാൻ എന്നും, പോസ്റ്റർ ഒട്ടിക്കാൻ ഏർപ്പാട് ആക്കിയ വ്യക്തിയുടെ പേര് അടക്കം ഭരത് രാജ് പറഞ്ഞിട്ടും, Tvk അനുഭാവികൾ അവന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയകളിലും, അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിപ്പിച്ചു
പിന്നീടുള്ള നാളുകൾ അവന്റെ ജീവിതത്തിലെ അവസാന ദിവസങ്ങൾ ആയിരിക്കുമെന്ന് അവൻ വിചാരിച്ച് കാണില്ല, ഫോണിലൂടെയും, നേരിട്ടും ഭീഷണികൾ വന്ന് കൊണ്ടേ ഇരുന്നു, ഇതിനിടയിൽ വീഡിയോ കൊടുങ്കാറ്റ് പോലെ പ്രജരിച്ചിരുന്നു, അവസാന പ്രതീക്ഷ എന്ന പോലെ അവൻ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തു, പരാതിയിൽ ആ പ്രദേശത്തെ Tvk നേതാക്കളുടെ പേരുകൾ ഉൾപ്പടെ അവൻ എഴുതിയിരുന്നു , തുടർന്ന് പോലീസ് കേസ് എടുത്ത് നടപടികൾ തുടങ്ങുന്നതിന് മുന്നേ, ഇന്നലെ അവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ..!
















