രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതി എന്നതാണ് തന്റെ നിലപാടെന്ന് ശശി തരൂര്‍ എംപി. ഡല്‍ഹി എന്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
ശശി തരൂരിന്റെ വാക്കുകള്‍…..
‘രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതി. 18 വര്‍ഷം പഠിച്ച ശേഷമാണ് ഇതെല്ലാം പറയുന്നത്. ഇതില്‍ ആരെല്ലാം തനിക്കൊപ്പമുണ്ടെന്ന് അറിയില്ല’.
അതെസമയം സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പിനെയും ശശി തരൂര്‍ വിമര്‍ശിച്ചു.
‘കടമെടുത്ത് പലിശ പോലും അടക്കാനാകാതെ വികസന പ്രവര്‍ത്തനം നടത്തിയിട്ട് എന്ത് കാര്യം? നിക്ഷേപം കൊണ്ടുവന്ന് തൊഴിലവസരം ഉണ്ടാക്കണം. മാറ്റത്തിനായി കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ വേണം. എല്ലാം
രാഷ്ട്രീയവത്കരിക്കുന്നത് സംസ്ഥാനത്തിന് ഉചിതമല്ല,പൊതുപ്രവര്‍വര്‍ത്തകര്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം.’
















