തൃശ്ശൂർ: അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ഇന്നലെ വൈകീട്ട് മുതൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് വേണ്ടിയുള്ള മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമം. അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ കാണാതായ വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് കുട്ടി തിരിച്ചെത്തിയത്. ശാസ്താപൂവം ഉന്നതിയിലെ രാജന്റെ മകന്‍ അച്ചു(14)വിനെയാണ് ഇന്നലെ (വ്യാഴാഴ്ച്ച) വൈകീട്ട് മൂന്ന് മണിയോടെ കാണാതായത്. പൊലീസും വനം വകുപ്പും ചേര്‍ന്ന് ഇന്നലെ മുഴുവന്‍ വനത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് കുട്ടി തിരിച്ചെത്തിയത്. രാത്രി മുഴുവൻ വനമേഖലയിൽ പരിശോധന തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ കുട്ടി സ്വയം തിരികെയെത്തിയത്. ഇതോടെ ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകളും ആശങ്കകളുമാണ് അവസാനിച്ചത്.
















