മലപ്പുറത്ത് കുളിയ്ക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് യുവതി മുങ്ങി മരിച്ചു. മലപ്പുറം മമ്പാട് പുളിയ്ക്കലോടി തൃക്കൈകുത്ത് തെയ്യത്തുംകുന്ന് പറമ്പാടൻ രജനി ആണ് മരിച്ചത്. കുളിയ്ക്കാൻ പോയ രജനി ഏറെനേരം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്.
ഉടൻ നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
















