സോനം വാങ് ചുക്കിനെ ജയിലിൽ സന്ദർശിക്കാനെത്തിയ സി പി ഐ എം പ്രതിനിധി സംഘത്തെ തടഞ്ഞ് പൊലീസ്.
പി ബി അംഗം അമ്രാറാം എംപിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പൊലീസ് തടഞ്ഞത്. ജയിൽ കവാടത്തിൽ ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. ജനാധിപത്യ ശബ്ദങ്ങളെ ജയിലിലടച്ച് അടിച്ചമർത്താനാവില്ലെന്ന് നേതാക്കൾ പ്രതികരിച്ചു.
ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെയാണ് സോനം വാങ് ചുക്കിനെ ലഡാക്ക് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
പ്രക്ഷോഭത്തിന് കാരണമായത് സോനം വാങ് ചുക്കിൻ്റെ പ്രസംഗങ്ങളാണെന്ന് ലഡാക്ക് ഭരണകൂടവും കേന്ദ്രസര്‍ക്കാരും ആരോപിച്ചിരുന്നു. ലേയില്‍ വെച്ചാണ് സോനം വാങ്ചുക് അറസ്റ്റിലാകുന്നത്.
















