മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി വി അന്‍വര്‍. യുഡിഎഫുമായി ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും പിവി അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് പിവി അന്‍വര്‍ നടത്തിയത്. വര്‍ഗീയ ധ്രുവീകരണം നടത്തുന്നു എന്നും അധികാരത്തിന് വേണ്ടി തരം താഴുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറുന്നു എന്നും അന്‍വര്‍ പറഞ്ഞു.
കൂടാതെ പിണറായിയെ മൂന്നാമതും അധികാരത്തില്‍ എത്താന്‍ സഹായിക്കുന്നത് ബിജെപിയിലെ പ്രബല വിഭാഗം എന്നും അന്‍വര്‍ ആരോപിച്ചു.
















