ഇന്ന് ഉച്ചയ്ക്ക് ഊണിന് റെസ്റ്റോറന്റ് സ്റ്റൈലിൽ ഒരു അയലക്കറി ഉണ്ടാക്കിയാലോ? തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- അയല – 1 കിലോ (വൃത്തിയാക്കിയത്)
- വെളിച്ചെണ്ണ – 5 ടേബിൾസ്പൂൺ
- ഇഞ്ചി – 2 ടേബിൾസ്പൂൺ (അരിഞ്ഞത്)
- വെളുത്തുള്ളി – 2 ടേബിൾസ്പൂൺ (അരിഞ്ഞത്)
- ചെറിയ ഉള്ളി – 10 എണ്ണം (അരിഞ്ഞത്)
- പെരുംജീരകം – ½ ടീസ്പൂൺ
- മുളകുപൊടി – 4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
- മല്ലിപ്പൊടി – 2 ടീസ്പൂൺ
- തേങ്ങ ചിരവിയത് – 6 ടേബിൾസ്പൂൺ
- തക്കാളി – 1 എണ്ണം
- മാങ്ങ – 1 എണ്ണം (പുളിക്ക് കുടംപുളി വേണമെങ്കിൽ ചേർക്കാം)
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, പെരുംജീരകം വഴറ്റുക. മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുംവരെ വഴറ്റി തേങ്ങയും തക്കാളിയും ചേർക്കുക. വെള്ളം ചേർത്ത് 5 മിനിറ്റ് വേവിച്ചു തണുപ്പിച്ച് അരയ്ക്കുക. ചട്ടിയിൽ കടുക് പൊട്ടിച്ച് കറിവേപ്പില, മുളക്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. അരച്ച മസാല, വെള്ളം, ഉപ്പ്, മാങ്ങ ചേർത്ത് തിളപ്പിക്കുക. മീൻ ചേർത്ത് അടച്ചു വേവിക്കുക. അവസാനം കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയും ചേർത്ത് അരമണിക്കൂർ അടച്ചുവെക്കുക.
















