ഊണിനൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു അയല തവാ ഫ്രൈ ആവാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അയല – 1 കിലോ
- ചെറിയ ഉള്ളി – 8 എണ്ണം
- ഇഞ്ചി – 4 കഷ്ണം
- വെളുത്തുള്ളി – 12–15 എണ്ണം
- പച്ചമുളക് – 5 എണ്ണം
- കറിവേപ്പില – 2 തണ്ട്
- പുതിനയില – ഒരു പിടി
- മല്ലിയില – ഒരു പിടി
- നാരങ്ങാനീര് – 2 ടേബിൾസ്പൂൺ
- മസാലപ്പൊടികൾ: കുരുമുളക് – 1 ടീസ്പൂൺ, മഞ്ഞൾ – ½ ടീസ്പൂൺ, ജീരകം – ½ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കോൺഫ്ലോർ / കോൺസ്റ്റാർച്ച് – 2 ടേബിൾസ്പൂൺ
- വെളിച്ചെണ്ണ – ഫ്രൈ ചെയ്യാൻ
തയ്യാറാക്കുന്ന വിധം
എല്ലാ മസാലകളും, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഇലകൾ, നാരങ്ങാനീര് എന്നിവ ചേർത്ത് മിക്സിയിൽ അരക്കുക. കോൺസ്റ്റാർച്ച് ചേർത്ത് മിക്സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. മീൻ കഴുകി മുറിച്ച് വരണ്ടതിന് ശേഷം മസാല പുരട്ടി 30 മിനിറ്റ് മാരിനേറ്റ് ചെയ്യുക. പാനിൽ എണ്ണ ചൂടാക്കി മീഡിയം ഫ്ലെയിമിൽ ഷാലോ ഫ്രൈ ചെയ്യുക.
















