തേങ്ങ അരയ്ക്കാതെ ഹോട്ടൽ സ്റ്റൈൽ റെഡ് അയലക്കറി ഇനി വീട്ടിലും ഉണ്ടാക്കാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അയല – ½ കിലോ
- വാളൻ പുളി – നെല്ലിക്ക വലിപ്പം (ചൂടുവെള്ളത്തിൽ കുതിർക്കുക)
- ചെറിയ ഉള്ളി – 15 എണ്ണം
- വെളുത്തുള്ളി – 5 എണ്ണം
- തക്കാളി – 1 എണ്ണം
- ഇഞ്ചി – 1 ടേബിൾസ്പൂൺ
- പച്ചമുളക് – 3 എണ്ണം
- കറിവേപ്പില – 2 തണ്ട്
- മസാലപ്പൊടികൾ: മല്ലി – ½ ടീസ്പൂൺ, മഞ്ഞൾ – ½ ടീസ്പൂൺ, ഉലുവ – ¼ ടീസ്പൂൺ, കാശ്മീരി മുളക് – 1½ ടേബിൾസ്പൂൺ, സാധാരണ മുളക് – ½ ടേബിൾസ്പൂൺ
- വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി, തക്കാളി വഴറ്റുക. മസാലപ്പൊടികൾ ചേർത്ത് തീ കുറച്ച് വഴറ്റി മാറ്റി അരക്കുക. ചട്ടിയിൽ കടുക് പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, പച്ചമുളക്, കറിവേപ്പില, ബാക്കിയുള്ള തക്കാളി വഴറ്റുക. അരച്ച മസാലയും പുളിവെള്ളവും ചേർത്ത് തിളപ്പിക്കുക. മീൻ ചേർത്ത് തീ കുറച്ച് 20 മിനിറ്റ് അടച്ചു വേവിക്കുക. അവസാനം കറിവേപ്പില ചേർത്ത് അടച്ചുവെക്കുക.
















