വീട്ടിലെ എല്ലാവര്ക്കും ഇഷ്ട്ടപെടുന്ന ഒരു കറിയുടെ റെസിപ്പി നോക്കിയാലോ? നല്ല തേങ്ങാ അരച്ച മീൻ കറിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചെറിയ ഉള്ളി: 10-15 എണ്ണം
- വെളുത്തുള്ളി: 5-6 അല്ലി
- പച്ചമുളക്: 3-4 എണ്ണം
- തക്കാളി: 1 എണ്ണം
- കറിവേപ്പില: 2 തണ്ട്
- മഞ്ഞൾപ്പൊടി: ¾ ടീസ്പൂൺ
- മുളകുപൊടി: 2 ടീസ്പൂൺ
- മല്ലിപ്പൊടി: 3-3.5 ടീസ്പൂൺ
- കുരുമുളകുപൊടി: ¾ ടീസ്പൂൺ
- പുളി: ഒരു നെല്ലിക്ക വലുപ്പത്തിൽ (കൂടുതൽ)
- തേങ്ങ: ¼ മുറി
- ഉപ്പ്: ആവശ്യത്തിന്
- മീൻ: 500 ഗ്രാം (നിന്റെ ഇഷ്ടമുള്ള മീൻ, കഷ്ണങ്ങളാക്കിയത്)
തയ്യാറാക്കുന്ന വിധം
ഒരു മൺചട്ടിയിൽ ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ ചേർക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ചട്ടി അടച്ച് മിശ്രിതം തിളപ്പിക്കാൻ വെക്കുക. ഇതിനിടയിൽ, തേങ്ങ, പുളി, കുറച്ച് മഞ്ഞൾപ്പൊടി എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ചട്ടിയിലെ മസാല മിശ്രിതം തിളച്ചുകഴിഞ്ഞാൽ, മീൻ കഷ്ണങ്ങൾ ചേർക്കുക. മീൻ വേവുന്നത് വരെ തിളപ്പിക്കുക. മീൻ വെന്ത ശേഷം, അരച്ചുവെച്ച തേങ്ങ കൂട്ട് ചട്ടിയിലേക്ക് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ക്രമീകരിക്കുക. കറി നന്നായി തിളച്ചുവരുമ്പോൾ തീ ഓഫ് ചെയ്യുക. രുചികരമായ തേങ്ങ അരച്ച മീൻ കറി തയ്യാർ!
















