കൊല്ലം: കൊല്ലം കരുനാഗപ്പളളിയിൽ വിദേശമദ്യവുമായി സിപിഐഎം പ്രാദേശിക നേതാവ് പിടിയില്‍. ഇന്നലെ ഗാന്ധി ജയന്തി ദിനത്തില്‍ മദ്യ വില്‍പന നടത്തുന്നതിനിടയിലാണ് പിടിവീണത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 40 കുപ്പി വിദേശ മദ്യവുമായി കൊല്ലം കരുനാഗപ്പളളി ആദിനാട് സ്വദേശി രഞ്ജിത്താണ് എക്‌സൈസ് പിടിയിലായത്. രഞ്ജിത്തിന്റെ വീട്ടിലെത്തിയായിരുന്നു പരിശോധന.
വീടിന്റെ സ്റ്റെയര്‍ കേസിന്റെ അടിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 20 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച മദ്യം പിടികൂടിയത്.
ഇയാള്‍ നേരത്തെ തന്നെ ഇത്തരത്തില്‍ അനധികൃത മദ്യ വില്‍പ്പന നടത്തിയതില്‍ പിടിയിലായിട്ടുണ്ട് എന്ന് എക്‌സൈസ് സംഘം പറയുന്നു.
















