തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച് എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ.
തട്ടിപ്പ് നടത്തിയവരെ ദേവസ്വം ബോർഡിൻ്റെ വിജിലൻസ് കണ്ടെത്തുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാൻ സർക്കാർ ആരെയും അനുവദിക്കുകയില്ലെന്നും ഒരു വിശ്വാസികൾക്കും തടസ്സം സൃഷ്ടിക്കാൻ സർക്കാരിന് ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമം മുന്നിൽ കണ്ടുകൊണ്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഉപയോഗിച്ച് ഹീനമായ പ്രവർത്തികൾ ചെയ്തതെന്നും. ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
















