ഊണിന് ഒരു ഒഴിച്ചു കറി ആയാലോ? നല്ല കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന വെള്ളരിക്ക ഒഴിച്ചു കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- വെള്ളരിക്ക -ഒരു കഷ്ണം
- തക്കാളി -ഒന്ന്
- പച്ചമുളക് -രണ്ട്
- കറിവേപ്പില
- തേങ്ങ
- ഉപ്പ്
- മഞ്ഞൾപൊടി -1/4 ട്സ്പൂൺ
- മുളകുപൊടി -ഒരു ടീസ്പൂൺ
- വെള്ളം -കാൽ ഗ്ലാസ്
- കറിവേപ്പില
- വെളിച്ചെണ്ണ
- കടുക്
തയ്യാറാക്കുന്ന വിധം
വെള്ളരിക്ക ചെറുതായി അരിഞ്ഞ് എടുക്കുക ശേഷം കുക്കറിലേക്ക് ചേർക്കാം കൂടെ അറിഞ്ഞു വെച്ചിരിക്കുന്ന തക്കാളി പച്ചമുളക്, കറിവേപ്പില ഉപ്പ് മസാല പൊടികൾ ഇവയും ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്ത് വെള്ളവും ചേർത്ത് വേവിക്കുക. വെന്ത ശേഷം തേങ്ങാപ്പാൽ ഒഴിച്ച് നന്നായി തിളപ്പിക്കാം. കടുക് കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കാം.
















