തിരുവനന്തപുരം: ശബരിമലയിലെ സ്വർണപാളി മോഷ്ടിച്ചതിൽ സർക്കാർ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
അറ്റകുറ്റപ്പണികൾക്ക് കൊടുത്തുവിടാൻ പാടില്ലെന്ന് ദേവസ്വം മാനുവലിൽ ഉണ്ട്. ഹൈക്കോടതി ശബരിമല ബെഞ്ചിന്റെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ചെന്നത്തില പറഞ്ഞു. കപട ഭക്തന്മാർ നാട് ഭരിച്ചാൽ ഇങ്ങനെ ഇരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അയ്യപ്പഭക്തർ മുഴുവൻ ആശങ്കയിലാണ്. വിഷയത്തിൽ എന്തുകൊണ്ട് മുഖ്യമന്ത്രിയും ദേവസ്വം ബോർഡ് മന്ത്രിയും പ്രതികരിക്കുന്നില്ല. ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്നാണ് പറയുന്നത്. കള്ളനെ അന്വേഷണം ഏൽപ്പിച്ചാൽ എന്തായിരിക്കും സ്ഥിതിയെന്നും ചെന്നിത്തല ചോദിച്ചു.
















