സൈബര്‍ കുറ്റകൃത്യങ്ങളുടെയും അതിക്രമങ്ങളുടെയും പശ്ചതലത്തിൽ ബോധവത്കരണം സംഘടിപ്പിച്ച് റാക് അല്‍റംസ് പോലീസ്. സൈബര്‍ കുറ്റകൃത്യങ്ങള്ക്കിരയാകുന്നതില്നിന്ന് സ്വയം രക്ഷപ്പെടുന്നതിനെക്കുറിച്ചും കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനെ കുറിച്ചു കസ്റ്റമര്‍ കൗണ്‍സില്‍സ് ചര്‍ച്ച ചെയ്തു.
ഇന്നത്തെ കാലത്ത് ഇലക്ട്രോണിക് ഗെയിമുകള്‍, ഇന്റര്‍നെറ്റ് ആക്സസ് എന്നിവയില്‍ വിദ്യാര്‍ഥികള്‍ അതീവ തല്പരരാണ്. സൈബര്‍ കുറ്റവാളികളുടെ പ്രധാന ലക്ഷ്യം സ്കൂള്‍ വിദ്യാര്‍ഥികളാണെന്ന് അല്‍റംസ് കോംപ്രിഹെന്‍സിവ് പോലീസ് സ്റ്റേഷന് മേധാവി കേണല്‍ അഹ്മദ് അല്‍ മസൂദ് അല്‍ ഷെഹി പറഞ്ഞു. സൈബർ കുറ്റവാളികള്‍ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത് വിദ്യാർത്ഥികളെയാണെന്നും അത് സമൂഹം തിരിച്ചറിയണം എന്നും അധികൃതർ അറിയിച്ചു.
എല്ലാതരം കുറ്റകൃത്യങ്ങളും അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന അന്തരീക്ഷം സംജാതമാകണം. കൂടാതെ രക്ഷിതാക്കൾ കുട്ടികളെ ബോധവത്കരിക്കുന്നതിലും നിരീക്ഷിക്കുന്നതിലും ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതിനും രഹസ്യ സ്വഭാവത്തേടെ അവയെ കൈകാര്യം ചെയ്യുന്നതിനും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ വേഗത്തില്‍ കൈകാര്യം ചെയ്യുന്നതിനും മുഴുവൻ സമയവും പ്രവര്‍ത്തനനിരതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.
STORY HIGHLIGHT: cybercrimes
















