തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരെയും സംരക്ഷിക്കാനോ ആർക്കെങ്കിലും സംരക്ഷണം ഒരുക്കാനോ സിപിഎമ്മില്ലെന്ന് അദ്ദേഹം പറഞ്ഞു
ഹൈക്കോടതി നിർദേശ പ്രകാരം ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. വിവാദം ഒന്നൊഴിയാതെ ഫലപ്രദമായി ഏജൻസി അന്വേഷിക്കണം. കൃത്യമായ അന്വേഷണമാണ് വേണ്ടത്. അതിന് കാലം പ്രശ്നമില്ല. സർക്കാരിന് ഒരു ചില്ലിക്കാശിന്റെ ആവശ്യവുമില്ലെന്നും ഹൈക്കോടതി അംഗീകരിക്കുന്ന എന്ത് അന്വേഷണത്തിനും തയാറാണെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
















