സ്വകാര്യ സ്ഥാപനത്തിൽ സിവിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ഇന്ത്യൻ പ്രവാസിക്ക് 19 മാസത്തെ ശമ്പള കുടിശ്ശികയും വിരമിക്കൽ ആനുകൂല്യങ്ങളും ചേർത്ത് 4.75 ലക്ഷം ദിർഹം നൽകാൻ ഉത്തരവിട്ട് അബൂദബി ലേബർ കോടതി. 15 വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. വർഷങ്ങളായി ശമ്പളം മുടങ്ങിയതോടെ ഇക്കഴിഞ്ഞ ഏപ്രിലിൽ ഇയാൾ സ്ഥാപനത്തിൽ നിന്ന് രാജിവെയ്ക്കുകയായിരുന്നു.
19 മാസത്തെ ശമ്പളമായ മൂന്നു ലക്ഷം ദിർഹവും വിരമിക്കൽ ആനുകൂല്യവും നൽകാൻ സ്ഥാപനം തയ്യാറാക്കാത്തതോടെ ഇയാൾ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന് പരാതി സമർപ്പിച്ചുവെങ്കിലും മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടത്തോടെ മന്ത്രാലയം കേസ് അബൂദബി ലേബർ കോടതിക്ക് കൈമാറുകയായിരുന്നു.
ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയിൽ സമർപ്പിച്ച എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് കോടതി മുഴുവൻ ആനുകൂല്യങ്ങളും ശമ്പള കുടിശികയും ജീവനക്കാരന് നൽകാൻ സ്വകാര്യ സ്ഥാപനത്തോട് കോടതി ഉത്തരവിടുകയായിരുന്നു.
STORY HIGHLIGHT: Salary arrears
















