ഉത്സവ സീസണായതോടെ, പണം ചെലവഴിക്കൽ വർധിക്കുന്നത് സ്വാഭാവികമാണ്. ഗിഫ്റ്റ് വാങ്ങാനും മറ്റും വിവിധ പർച്ചെയ്‌സുകൾക്ക് ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. തട്ടിപ്പിന് വളരെ സാധ്യതയുള്ള ഇക്കാലത്ത് ക്രെഡിറ്റ് കാർഡ് കൈമോശം വരുന്നത് അങ്ങേയറ്റം കരുതലോടെ കാണണം. ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ ചുവടെ:
ക്രെഡിറ്റ് കാർഡ് കളഞ്ഞുപോയാൽ ആദ്യം തന്നെ കാർഡ് നൽകിയ സ്ഥാപനത്തിന്റെ ഹെൽപ്ലൈൻ നമ്പറിൽ കസ്റ്റമർ എക്‌സിക്യൂട്ടീവിനെ ഈ വിവരം അറിയിക്കുക. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ അതിന് സാധിച്ചില്ലെങ്കിൽ നെറ്റ് ബാങ്കിങ്/മൊബൈൽ ബാങ്കിങ് വഴി കാർഡ് ഉടനടി ബ്ലോക്ക്/ലോക്ക് ചെയ്യണം. തുടർന്ന് നിങ്ങൾ അടുത്ത കലത്ത് നടത്തിയ പണമിടപാടുകൾ പരിശോധിക്കുക. പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള സംശയമുണ്ടെങ്കിൽ കസ്റ്റമർ സർവീസിൽ അറിയിക്കണം. ഇനി തട്ടിപ്പ നടന്നതായി കണ്ടെത്തിയാൽ പൊലീസ് സ്റ്റേഷനിലെത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുക. തട്ടിപ്പിന് ഇരയായെന്ന് മനസിലായാൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലും പരാതിപ്പെടണം. അതിനോടൊപ്പം കാർഡുമായി ബന്ധിപ്പിച്ച പതിവ് പേയ്മെന്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക.
തുടർന്ന് കാർഡ് ബ്ലോക്ക് ചെയ്തതിന് ശേഷം, ബാങ്കിംഗ് ആപ്പ് വഴിയോ കസ്റ്റമർ കെയർ വഴിയോ ഉടൻ തന്നെ ഒരു പുതിയ ക്രെഡിറ്റ് കാർഡിനായി അപേക്ഷ നൽകുക. നഷ്ടപ്പെട്ട ക്രെഡിറ്റ് കാർഡ് മൂലം പണം നഷ്ടപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ കൃത്യസമയത്ത് ചെയ്യുന്നത് ഉറപ്പാക്കുക. നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം നിങ്ങളുടെ കൈകളിലാണ്.
1. കാര്‍ഡ് നല്‍കിയ സ്ഥാപനത്തിന്റെ ഹെല്‍പ്ലൈന്‍ നമ്പറില്‍ കസ്റ്റമര്‍ എക്സിക്യൂട്ടീവിനെ അറിയിക്കുക.
2. അതിനു കഴിഞ്ഞില്ലെങ്കില്‍ നെറ്റ് ബാങ്കിങ്/മൊബൈല്‍ ബാങ്കിങ് വഴി കാര്‍ഡ് ഉടനടി ബ്ലോക്ക്/ലോക്ക് ചെയ്യുക.
3. സമീപകാലത്തെ പണമിടപാടുകള്‍ പരിശോധിച്ച് സംശയമുണ്ടെങ്കില്‍ കസ്റ്റമര്‍ സര്‍വീസില്‍ അറിയിക്കുക.
4. വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനിലെത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക.
5. തട്ടിപ്പിന് ഇരയായെങ്കില്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലും പരാതിപ്പെടാം. https://cybercrime.gov.in/
6.കാര്‍ഡുമായി ബന്ധിപ്പിച്ച പതിവു പേയ്‌മെന്റ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക.
7. പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുക. ചില ബാങ്കുകള്‍ പ്രത്യേക ഫീസ് ഈടാക്കുന്നുണ്ട്.
















