ദുബൈ സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായി ലാൻഡ് ഡിപ്പാർട്ട്മെന്റിലെ ഉന്നത പ്രതിനിധി സംഘം ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് സന്ദർശിച്ചു. ലാൻഡ് വകുപ്പ് ഡയറക്ടർ ജനറലും മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ് ബോർഡ് ചെയർമാനുമായ ഉമർ ബുഷഹാബിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി സ്വീകരിച്ചു.
എമിറേറ്റിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന ഉയർന്ന നിലവാരമുള്ള സേവനങ്ങൾ വികസിപ്പിക്കാൻ സഹായിക്കുമെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. കൂടാതെ ജി.ഡി.ആർ.എഫ്.എ പങ്കുവെച്ച മികച്ച പ്രവർത്തന രീതികളെ ഉമർ ബുഷഹാബ് അഭിനന്ദിക്കുകയും ചെയ്തു.
STORY HIGHLIGHT: dubai land division association visited gdrfa
















