ശ്രീരാമന്‍റെ കോലം കത്തിച്ചതിനെ പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. തിരുച്ചിറപള്ളിയിലാണ് യുവാക്കള്‍ ശ്രീരാമന്റെ കോലം കത്തിക്കുകയും രാവണനെ സ്തുതിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ‘അഞ്ചാം തമിഴ് സംഘം’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ രാമന്റെ മുഖത്തേക്ക് ചെരുപ്പ് എറിയുന്നതും, കോലത്തിന് തീയിടുന്നതും “രാവണനെ സ്തുതിക്കട്ടെ” എന്ന് വിളിച്ചു പറയുന്നതും കാണാം.
കത്തിച്ച രാമന്റെ പ്രതിമയ്ക്ക് പകരം പത്ത് തലയുള്ള രാവണൻ വീണ പിടിച്ചു നിൽക്കുന്നതിന്റെ ചിത്രവും ക്ലിപ്പിൽ ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ച 36 കാരനായ അടൈക്കളരാജിനെ അറസ്റ്റ് ചെയ്തു. വിഡിയോയില്‍ ഉൾപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഇത്തരം പോസ്റ്റുകൾ ചെയ്യുന്നതിനോ പ്രചരിപ്പിക്കുന്നതിനോ എതിരെ പൊലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇനി അതുപോലെയുള്ള പ്ര കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
STORY HIGHLIGHT : youth-arrested-for-burning-effigy-of-rama-in-trichy
















