തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനുള്ള സർക്കാരിൻ്റെ ആദരം ഇന്ന്. ‘വാനോളം മലയാളം ലാല്‍സലാം’ എന്ന പരിപാടി ഇന്ന് വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ നടക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിക്കും. വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് കൃത്യമായ സുരക്ഷാക്രമീകരണങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പരിപാടിയിൽ പൊതു ജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
മലയാളത്തെയും കേരളത്തെയും വാനോളം ഉയർത്തിയാണ് രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാൽ ഏറ്റുവാങ്ങിയത്. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായിട്ടുണ്ട്. പരിപാടിയുടെ ഒരുക്കങ്ങൾ മന്ത്രിമാരായ സജി ചെറിയാനും വി ശിവൻകുട്ടിയും വിലയിരുത്തിയിട്ടുണ്ട്. വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് കൃത്യമായ സുരക്ഷാക്രമീകരണങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
















