ചട്ടലംഘനം ഒഴിവാക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ വിളിച്ച സ്പെഷ്യൽ സെനറ്റ് യോഗം ഇന്ന് നടക്കും. രാവിലെ 11 ന് സർവകലാശാല ആസ്ഥാനത്താണ് യോഗം നടക്കുക.
ഡിഗ്രി സർട്ടിഫിക്കറ്റ് അംഗീകരിക്കൽ മാത്രമാണ് യോഗത്തിന്റെ അജണ്ട. നവംബർ ഒന്നിന് ചേരാനിരിക്കുന്ന സെനറ്റ് യോഗം ചട്ടവിരുദ്ധമാണെന്ന ആരോപണമുയർന്നതിന് പിന്നാലെയായിരുന്നു വിസി ഡോ. മോഹനൻ കുന്നുമ്മലിന്റെ അസാധാരണ നിക്കം.
















