നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് ബിഹാർ സന്ദർശിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
വോട്ടെടുപ്പ് രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും സംഘവും ഇന്ന് പട്നയിൽ എത്തുന്നത്.
ഗ്യാനേഷ് കുമാറിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ വിവേക് ജോഷിയും എസ്എസ് സന്ധുവും രണ്ടുദിവസം ബീഹാറിൽ തുടരും.
സംസ്ഥാനത്തെ പോളിംഗ് ഉദ്യോഗസ്ഥരുമായും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും.
















