ഒരു സൂപ്പ് റെസിപ്പി നോക്കിയാലോ? ഹോട്ട് ആൻഡ് സോർ ചിക്കൻ സൂപ്പ് റെസിപ്പി നോക്കിയാലോ? തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ സ്റ്റോക്ക് – നാല് കപ്പ്
- ചിക്കൻ കഷ്ണം നുറുക്കിയത് – കാൽ കപ്പ്
- ബീൻസ്, കാരറ്റ് അരിഞ്ഞത് – കാൽ കപ്പ്
- ബാംബൂഷൂട്ട് അരിഞ്ഞത് – കാൽ കപ്പ്
- ബ്ലാക്ക് മഷ്റൂം അരിഞ്ഞത് – കാൽ കപ്പ്
- സോയാ സോസ് – അര ടീസ്പൂൺ
- മുട്ട വെള്ള – ഒന്ന്
- കുരുമുളകുപൊടി – അര ടീസ്പൂൺ
- വിനിഗർ ചില്ലി ഓയിൽ – അര ടീസ്പൂൺ
- കോൺഫ്ലോർ – നാല് ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കൻ സ്റ്റോക്കിൽ ചിക്കൻ കഷ്ണവും പച്ചക്കറികളും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ള അടിച്ചത് നൂലുപോലെ ഒഴിക്കുക. അല്പം വെള്ളത്തിൽ കലക്കിയ കോൺഫ്ലോർ ഒഴിച്ച് ചെറുതീയിൽ ബാക്കി ചേരുവകൾ ചേർത്തിളക്കി വാങ്ങുക.
















