ഇന്നൊരു വെറൈറ്റി ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ? അല്പം വ്യത്യസ്തമായി ഒരു ചിക്കൻ ഫ്രൈ. രുചികരമായി തയ്യാറാക്കാവുന്ന അഫ്ഗാനി ചിക്കൻ ഫ്രൈ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ -ഒന്നരക്കിലോ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -രണ്ട് ടേബിൾ സ്പൂൺ
- പച്ച കുരുമുളക് ചതച്ചത് -ഒന്നര ടേബിൾസ്പൂൺ
- ഉപ്പ്
- കടായി മസാല -ഒരു ടീസ്പൂൺ
- മുളകുപൊടി -ഒരു ടീസ്പൂൺ
- മല്ലിപ്പൊടി -ഒരു ടീസ്പൂൺ
- മഞ്ഞൾ പൊടി -അര ടീസ്പൂൺ
- ഗരം മസാല -ഒരു ടീസ്പൂൺ
- വെളുത്ത എള്ള് -ഒന്നര ടീസ്പൂൺ
- പെരുംജീരകം ചതച്ചത് -ഒന്നര ടേബിൾസ്പൂൺ
- മല്ലി ചതച്ചത് -ഒന്നര ടേബിൾസ്പൂൺ
- മുളക് ചതച്ചത് -ഒന്നര ടേബിൾസ്പൂൺ
- മുട്ട -ഒന്ന്
- കോൺഫ്ലവർ -രണ്ട് ടേബിൾ സ്പൂൺ
- നാരങ്ങാനീര് -1
- സോയ സോസ് -ഒരു ടേബിൾ സ്പൂൺ
- മൈദ -ഒരു ടേബിൾ സ്പൂൺ
- എണ്ണ
തയ്യാറാക്കുന്ന വിധം
കഴുകി എടുത്ത ചിക്കനിലേക്ക് എടുത്തു വച്ചിരിക്കുന്ന മസാലകൾ എല്ലാം ചേർത്ത് കൊടുക്കുക നല്ലപോലെ മിക്സ് ചെയ്ത് തേച്ചുപിടിപ്പിക്കുക, അവസാനം ഒരു ടേബിൾ സ്പൂൺ മൈദ മുകളിലായി തൂവി കൊടുക്കുക ഇനി ചിക്കൻ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം ഒരു മണിക്കൂറെങ്കിലും വെച്ചതിനുശേഷം നന്നായി ഫ്രൈ ചെയ്തെടുക്കാം.
















