രുചികരമായ ചിക്കൻ കൊണ്ടാട്ടം ഇനി എളുപ്പത്തിൽ തയ്യാറാക്കാം. ഇത് എല്ലാവര്ക്കും ഇഷ്ടമാകും എന്നതിൽ ഒരു സംശയവുമില്ല. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ
- കാശ്മീരി ചില്ലി പൗഡർ
- മഞ്ഞൾപൊടി
- മല്ലിപ്പൊടി
- ഗരം മസാല
- പെരുംജീരകം പൊടിച്ചത്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- ഉപ്പ്
- നാരങ്ങാനീര്
- വെളിച്ചെണ്ണ
- എണ്ണ
- കറിവേപ്പില
- ഉണക്കമുളക്
- ചെറിയുള്ളി
- സവാള
- ഉപ്പ്
- ഇഞ്ചി
- വെളുത്തുള്ളി
- മുളക് ചതച്ചത്
- മുളകുപൊടി
- മല്ലിപ്പൊടി,
- മഞ്ഞൾപൊടി
- ഗരം മസാല പൊടി
- കുരുമുളകുപൊടി
- ടൊമാറ്റോ സോസ്
- ചൂടുവെള്ളം
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് മസാല പൊടികളും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപ്പ് ചെറുനാരങ്ങ നീര് വെളിച്ചെണ്ണ ഇവയും ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റ് ആക്കുക ഇത് ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യാം അരമണിക്കൂറിനു ശേഷം ചിക്കൻ നന്നായി വറുത്തെടുക്കാം വറുത്തെടുത്ത എണ്ണയിലേക്ക് ഉണക്കമുളകും ചെറിയ ഉള്ളി സവാള ഇവയും ചേർത്ത് വഴറ്റുക ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് ചേർക്കാം കുറച്ചു ഉപ്പു കൂടി ചേർത്ത് നന്നായി വഴറ്റണം ഇനി മസാല പൊടികൾ കുറച്ചു ചേർക്കാം പച്ചമണം മാറുന്നവരെ മിക്സ് ചെയ്തശേഷം സോസും മുളക് ചതച്ചതും ചേർക്കാം കുറച്ചു ചൂട് വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച ശേഷം ചിക്കൻ കഷ്ണങ്ങൾ ഇടാം കഷണങ്ങളിലെയും മസാല നന്നായി പിടിക്കുന്നവരെ മിക്സ് ചെയ്യുക ശേഷം തീ ഓഫ് ചെയ്യാം.
















