വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കിയാലോ? രുചികരമായ മസാലവട തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- കടല പരിപ്പ് – 1 കപ്പ്
- കറുവപ്പട്ട – ചെറിയ കഷ്ണം
- പച്ചമുളക് – 3എണ്ണം
- വെളുത്തുള്ളി – 3 അല്ലി
- ഇഞ്ചി – ചെറിയ കഷ്ണം
- പെരുംജീരകം – 1 ടീസ്പൂണ്‍
- സവാള -1 അരിഞ്ഞത്
- കറിവേപ്പില – അരിഞ്ഞത് ആവശ്യത്തിന്
- മല്ലിയില – അരിഞ്ഞത് ആവശ്യത്തിന്
- കായപ്പൊടി – 1/8 ടീസ്പൂണ്‍
- ഉപ്പ് – 1/2 ടീസ്പൂണ്‍
- എണ്ണ – വറുക്കാന്‍ അവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
പരിപ്പ് കുതിര്‍ക്കാന്‍ വെള്ളത്തില്‍ ഇടുക. മിക്‌സിയുടെ ജാറില്‍ കറുവപ്പട്ട, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം എന്നിവ ഒരുപാട് അരയാത്ത രീതിയില്‍ അരച്ചെടുക്കുക. അതിലേക്ക് കുതിര്‍ത്ത പരിപ്പ് ചേര്‍ത്ത് അരച്ചെടുക്കണം. ഒരുപാട് അരഞ്ഞ് കുഴഞ്ഞ് പോകാതെ കുറച്ച് തരുതരിപ്പായി വേണം അരച്ചെടുക്കാന്‍. അരച്ചെടുത്ത ഈ മാവിന്റെ കൂട്ടിലേക്ക് സവാള അരിഞ്ഞത് ചേര്‍ക്കുക. അതിലേക്ക് കായപ്പൊടി, കറിവേപ്പില, മല്ലിയില, ഉപ്പ് ചേര്‍ക്കുക. ഇത് മിക്‌സ് ചെയ്ത് വൃത്തത്തില്‍ പരിപ്പ് വടയുടെ ആകൃതിയില്‍ പരത്തി എടുക്കുക..പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. വട്ടത്തില്‍ പരത്തി എടുത്ത മാവ് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.
















