സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുത്തു. TH 577825 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്.
തിരുവോണം ബമ്പറിന്റെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടായിരുന്നു ഏറ്റവും കൂടുതല്‍ വില്പന. 14,07,100 ടിക്കറ്റുകള്‍ അവിടെ വിറ്റു. 9,37,400 ടിക്കറ്റുകള്‍ വിറ്റ തൃശ്ശൂര്‍ ജില്ലയാണ് രണ്ടാമത്. മൂന്നാംസ്ഥാനം തിരുവനന്തപുരത്തിനാണ്. 8,75,900 ടിക്കറ്റുകള്‍ വിറ്റു.
ആരാകും 25 കോടിയുടെ ഭാഗ്യശാലി എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. മുൻ വർഷങ്ങളെ പോലെ ഭാഗ്യശാലി രംഗത്ത് വരാനും വരാതിരിക്കാനും സാധ്യതയേറെയാണ്.
















