കേരളക്കര ഒന്നടങ്കം കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 ന്റെ നടുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. TH 577825 എന്ന നമ്പറിനാണ് നറുക്ക് വീണത്. എന്നാൽ ഭാഗ്യശാലി ആരാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല.ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് വിറ്റത് വൈറ്റിലയിലെ ഭഗവതി ഏജന്‍സിയില്‍ നിന്ന്. നെട്ടൂര്‍ സ്വദേശി ലതീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനമടിച്ചിരിക്കുന്നത്. . നെട്ടൂര്‍ ഐഎന്‍ടിയുസി ജങ്ഷനിലാണ് ലതീഷിന്റെ കട.രണ്ട് മാസം മുന്‍പ് ലതീഷ് വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. 800 ടിക്കറ്റുകളാണ് ലതീഷ് എടുത്തിരുന്നത്. മുഴുവന്‍ ടിക്കറ്റുകളും വിറ്റു പോവുകയും ചെയ്തിരുന്നത്.25 കോടി രൂപയാണ് ഒന്നാം സമ്മാനാര്‍ഹന് ലഭിക്കുക.ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതിൽ നാശ നഷ്ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞിട്ടുണ്ട്.
ഒരുകോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, TG 801966, ΤΗ 464700, ΤΗ 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്. വൈറ്റില നെട്ടൂരിലെ ഐഎൻടിയുസി ജങ്ഷനിലുള്ള ലതീഷ് എന്ന ഏജന്റെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്.
മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ്. TA 195990, TA 774395,TB 283210,TB 802404,TC 355990,TC 815065,TD 235591,TD 501955,TE 605483,TE 701373,TG 239257,TG 848477,TH 262549,TH 668650,TJ 259992,TJ 768855,TK 482295,TK 530224,TL 270725,TL 669171 നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചതില്‍ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങളില്‍ പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളാണ്. പാലക്കാട് മാത്രം 14,07,100 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. തൃശൂരില്‍ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്.
















