‘പ്രെഗ്നൻസി ടൂറിസം’ എന്നു കേൾക്കുമ്പോൾ ഗർഭിണികളുടെ ബേബിമൂൺ യാത്രകളാകും മനസ്സിൽ വരുന്നത്. എന്നാൽ ലഡാക്കിലെത്തുമ്പോൾ ഈ ആശയത്തിന് മാറ്റം വരും. ഇവിടെ പ്രഗ്നന്‍സി ടൂറിസം എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പുരാണങ്ങളിലും നാടോടിക്കഥകളിലും പരാമര്‍ശിക്കുന്ന വംശശുദ്ധിയോടുള്ള അമിതമായ താത്പര്യമാണ് ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു.
ഇക്കാര്യം ചിലര്‍ക്കെങ്കിലും വിശ്വസിക്കാന്‍ പ്രയാസമുള്ളതായി തോന്നിയേക്കാം. എന്നാല്‍, ലഡാക്കിലെ ദാ, ഹനു, ഡാര്‍ച്ചിക്, ബിയാമ, ഗാര്‍ക്കോണ്‍ തുടങ്ങിയ ഹിമാലയന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ബ്രോക്പ സമൂഹം തങ്ങള്‍ ആര്യവംശത്തിന്റെ നേരിട്ടുള്ള പിന്‍ഗാമികളാണെന്ന് അവകാശപ്പെടുന്നു.
കാര്‍ഗിലിന്റെ ഏതാണ്ട് 130 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഈ ഗ്രാമങ്ങൾ സ്ഥിതിചെയ്യുന്നത്..ഈ ഗ്രാമങ്ങളിൽ, ബ്രോക്പ (ഡ്രോഗ്പ) സമുദായത്തിൽപ്പെട്ട ഏകദേശം 5000 ആളുകൾ പുറം ലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്നുണ്ട് ഇവിടെ.മറ്റ് ലഡാക്കി സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബ്രോക്പകള്‍ക്ക് വ്യത്യസ്തമായ ചില സവിശേഷതകളുണ്ട്. ഉയരമേറിയ ശരീരഘടനയും വെളുത്ത ചര്‍മവും ഇളംനിറമുള്ള കണ്ണുകളും ഇവരെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. ലോകത്തിലെ അവസാനത്തെ ശുദ്ധമായ ആര്യന് ജീനുകള്‍ ഇവരുടേതാണെന്ന് കരുതപ്പെടുന്നു. അത് തന്നെയാണ് വിദേശവനിതകളെ ഈ ഗ്രാമങ്ങലിൽ എത്തിക്കുന്നതും.
ബ്രോക്പ സമൂഹത്തിലെ പുരുഷന്മാരിൽ നിന്ന് ഗർഭം ധരിക്കുന്നതിനായി ജർമ്മനിയിൽ നിന്നും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമടക്കം വിദേശ സ്ത്രീകൾ ബ്രോക്പ ഗ്രാമങ്ങളിലേക്ക് യാത്ര വരാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. തദ്ദേശീയരായ പുരുഷന്മാർ ഗർഭധാരണം വാണിജ്യമാക്കിയിരിക്കുകയാണെന്നും ഇതിന് മികച്ച പ്രതിഫലം ലഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ
















