ടോക്കിയോ: ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനയ് തകയ്ചി (64) തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള പ്രധാനമന്ത്രി ഷിഗേറു ഇഷിബ രാജിവച്ച ഒഴിവിലേക്കാണ് ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സനയ് തകയ്ചിയെ തിരഞ്ഞെടുത്തത്.
തെരഞ്ഞെടുപ്പുകളില്‍ പാര്‍ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞ മാസമാണ് എൽഡിപി പ്രസിഡന്റും ജപ്പാൻ പ്രധാനമന്ത്രിയുമായിരുന്ന ഷിഗെരു ഇഷിബ രാജിവെച്ചത്. ഒക്ടോബർ 15നാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ജപ്പാൻ പാർലമെന്റിൽ നടക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും ഇരുസഭയിലും എൽഡിപി നയിക്കുന്ന സഖ്യത്തിന് മതിയായ ഭൂരിപക്ഷമില്ല. ബ്രിട്ടനിൽ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറെ ഹീറോ ആയി കാണുന്ന തകയ്ചി ‘ജപ്പാനിലെ താച്ചർ’ എന്നാണറിയപ്പെടുന്നത്.
















