കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴിയാണ് ഹൈബ്രിഡ് കഞ്ചാവ് കടത്തിയത്. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാൻ പിടിയിലായി. സിംഗപ്പൂരിൽ നിന്ന് എത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാനിൽ നിന്നാണ് ആറ് കോടി വിലമതിക്കുന്ന ആറ് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഇന്റലിജിൻസ് ഡെപ്യൂട്ടി കമ്മിഷണർ റോയ് വർഗീസിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഫാഷന്‍ ഡിസൈനറായ അബ്ദുൽ ജലീൽ ജസ്മാന്‍ കസ്റ്റംസിന്‍റെ പിടിയിലായത്. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ്, എയർ കസ്റ്റംസ് ഇൻറലിജൻസ് ആണ് പിടികൂടിയത്.
ബാഗില്‍ പ്രത്യേക അറകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ജസ്മാന്‍റെ കൈയില്‍ നിന്ന് കഞ്ചാവ് വാങ്ങാനായി മറ്റൊരു സംഘം വിമാനത്താവളത്തില്‍ എത്തിയിരുന്നതായും കസ്റ്റംസ് സംശയിക്കുന്നുണ്ട്.
















