വായിൽ കപ്പലോടും സ്വാദിൽ ഒരു കിടിലൻ പൈനാപ്പിൾ അച്ചാർ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ അച്ചാർ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- പൈനാപ്പിൾ- 500 ഗ്രാം
- എണ്ണ – 2 സ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- ഉലുവ – 1/4 ടീസ്പൂൺ
- വെളുത്തുളളി -15 അല്ലി
- പച്ചമുളക് – 3 എണ്ണം
- മുളകുപൊടി – 1/2 കപ്പ്
- മഞ്ഞൾപൊടി- 1 ടീസ്പൂൺ
- വിനാഗിരി – 1 കപ്പ്
- കായപ്പൊടി -1/2 ടീസ്പൂൺ
- കറിവേപ്പില -4 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചട്ടി അടുപ്പിൽവെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്, ഉലുവ പൊട്ടിക്കുക. ഇനി ഇതിലേക്ക് വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ട് മൂക്കുമ്പോൾ മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർക്കണം. എന്നിട്ട് വിനാഗിരി അൽപാൽപം ചേർത്തു കൊടുത്തിട്ട് ഉപ്പും അരിഞ്ഞുവെച്ച പൈനാപ്പിളും ചേർത്ത് തിളപ്പിക്കുക. ഒരുവിധം ഗ്രേവി കുറുകുമ്പോൾ കായം കൂടി ചേർക്കുക, കറിവേപ്പില കൂടി ചേർത്ത് ഇറക്കാം.
















