മരട്: കൊച്ചിയില്‍ ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് രണ്ടുപേർ മരിച്ചു.
ആലപ്പുഴ മുട്ടാര്‍ പുത്തന്‍പറമ്പില്‍ സൂരജ് (24), തൃശ്ശൂര്‍ പുഴുവില്‍ വെസ്റ്റ് വില്ലേജ് ജേപീസ് സംഗമം ഹാളിന് പടിഞ്ഞാറുവശം താമസിക്കുന്ന വള്ളുക്കാട്ടില്‍വീട്ടില്‍ ശ്വേതാഅശോക് (25) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ 12.45-ഓടെ ചമ്പക്കര മാര്‍ക്കറ്റിനു സമീപം മെട്രോ പില്ലറില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.കുണ്ടന്നൂര്‍ ഫോറം മാളില്‍നിന്ന് ജോലികഴിഞ്ഞ് പോകവേ ആയിരുന്നു അപകടം. രാത്രി വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ സൂരജിന്റെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പോലീസില്‍നിന്നാണ് അപകടവിവരം അറിഞ്ഞത്. ശ്വേതയുടെ സഹോദരി സ്വാതി. സൂരജിന്റെ സഹോദരി: സൂര്യ.
















