തട്ടുകടയിലെ അതേ സ്വാദിൽ പഴംപൊരി ഉണ്ടാക്കിയാലോ? നല്ല കിടിലന്‍ രുചിയില്‍ ക്രിസ്പിയും സോഫ്റ്റുമായ പഴുംപൊരി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- നേന്ത്രപ്പഴം – 2 എണ്ണം
- മൈദ -1 കപ്പ്
- അരിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
- പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
- ചെറിയ ചൂടുള്ള വെള്ളം -1&1/4ഗ്ലാസ്
- മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
- ഉപ്പ് -1/4 ടീസ്പൂണ്‍
- ദോശ മാവ് -1 ടേബിള്‍ സ്പൂണ്‍
- തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം നീളത്തില്‍ മുറിച്ചെടുക്കുക. ബൗളില്‍ മൈദ, അരിപ്പൊടി, പഞ്ചസാര, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ഇടുക. ഇത് പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി കലക്കിയെടുക്കുക. അതിലേക്ക് അധികം പുളിക്കാത്ത ദോശ മാവ് ചേര്‍ക്കുക. ശേഷം നന്നായി യോജിപ്പിച്ചെടുക്കുക. മുറിച്ചു വെച്ചിരിക്കുന്ന പഴം കഷണങ്ങള്‍ തയാറാക്കി വച്ചിരിക്കുന്ന മാവില്‍ മുക്കുക. ശേഷം ചൂടായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.
















