നല്ല സോഫ്റ്റ് പത്തിരി ഉണ്ടാക്കാൻ പാടുപെടുകയാണോ? എങ്കിൽ ഇനി ബുദ്ധിമുട്ടേണ്ട, വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പച്ചരി നൈസായി പൊടിച്ചത് – 2 കപ്പ്
- വെള്ളം – 2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം അടി കട്ടിയുള്ള പാത്രത്തിൽ എടുത്ത് വെച്ചിരിക്കുന്ന വെള്ളം നന്നായി തിളപ്പിയ്ക്കുക. തിളച്ച് വരുമ്പോൾ അതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന അരിപൊടി ചേർത്ത് നന്നായി ഇളക്കി കട്ടയാക്കി എടുക്കുക. ശേഷം കുറച്ച് ചൂട് കുറയുമ്പോൾ കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. നന്നായി മയം വരുന്ന പരുവം വരെ കുഴയ്ക്കാൻ ശ്രദ്ധിക്കണം. ശേഷം ചൂട് പോകുന്നതിന് മുൻപ് തന്നെ ഉരുളകളാക്കി നൈസിൽ പരത്തി എടുക്കണം. എന്നിട്ട് എണ്ണ ഇല്ലാതെ ചുട്ടെടുക്കാം.
















