തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബിജെപി പ്രവർത്തകനെതിരെ കേസെടുത്തു. ചിത്രരാജ് എന്ന യുവാവാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. മതവികാരം വ്രണപ്പെടുത്തുക, കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ബിജെപി തിരുവനന്തപുരം വാമനപുരം മണ്ഡലം കമ്മിറ്റിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് ഇയാളാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.സാമൂഹ്യപ്രവര്‍ത്തകനായ അന്‍സാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാമനപുരം മണ്ഡലം കമ്മിറ്റിയുടെ സോഷ്യല്‍മീഡിയ ചുമതല നല്‍കിയതെന്ന് ബിജെപി അറിയിച്ചു. ഇയാളുടെ സ്വന്തം ഫേസ്ബുക്ക് പേജിലാണ് അധിക്ഷേപ പോസ്റ്റിട്ടത്.കേസെടുത്തതിന് പിന്നാലെ ചിത്രരാജ് ഒളിവില്‍ പോയി.ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
















