ഇസ്രയേലിൻ്റെ ഏജന്റുമാരെന്ന് ആരോപിക്കപ്പെടുന്ന ആറ് പേരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കി. കഴിഞ്ഞ ജൂണിൽ ആരംഭിച്ച് 12 ദിവസം നീണ്ട് നിന്ന ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഖുസെസ്ഥാൻ പ്രവിശ്യയിലെ ഖോറാംഷഹറിൽ ബോംബ് ആക്രമണം നടത്തി എന്നതാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
ഇസ്രയേലിന് വേണ്ടി എണ്ണ സമ്പന്നമായ തെക്കുപടിഞ്ഞാറൻ മേഖലയിലാണ് ഇവർ ആക്രമണം നടത്തിയതെന്നാണ് തൂക്കിലേറ്റിയവർക്കെതിരെയുള്ള കുറ്റം. ആറ് കുറ്റവാളികളും ആക്രമണത്തിലൂടെ പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനയേയും കൊലപ്പെടുത്തിയതായും ഇറാനിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നു.
പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇറാനില്‍ നടന്ന ഏറ്റവു ഉയർന്ന വധശിക്ഷ നടപടിയാണിത്. പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന വധശിക്ഷാനിരയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പുതിയ തടവുകാരാണിത് .ജൂണിൽ നടന്ന 12 ദിവസത്തെ ഇറാൻ-ഇസ്രായേൽ യുദ്ധത്തിന് ശേഷമാണ് വധശിക്ഷകൾ നടപ്പിലാക്കിയത്,
വധശിക്ഷയ്ക്ക് വിധേയരായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും, 2018-ലും 2019-ലുമായി രണ്ട് പോലീസ് ഉദ്യോഗസ്ഥരും ബാസിജ് അർദ്ധസൈനിക സേനയിലെ രണ്ട് അംഗങ്ങളും ഉൾപ്പെടെ നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിൽ ഇവർക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇവരിൽ ഉൾപ്പെട്ട പ്രതികൾ ബോംബുകൾ നിർമ്മിക്കുകയും സ്ഥാപിക്കുകയും, ഖോറാംഷഹർ ഗ്യാസ് സ്റ്റേഷൻ സ്ഫോടനം നടത്തുകയും ചെയ്തതായി സമ്മതിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
















