ബ്രേക്ക്ഫാസ്റ്റിന് സ്മൂത്തിയാണോ കഴിക്കുന്നത്? എങ്കിൽ ഇതാ ഒരു കിടിലൻ സ്മൂത്തി റെസിപ്പി. രുചികരമായ ഓട്സ്- ചിയാ സീഡ് സ്മൂത്തി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഓട്സ്– 4 ടേബിൾ സ്പൂൺ
- പാൽ– 1 ഗ്ലാസ്
- കശുവണ്ടി–6എണ്ണം
- ഈന്തപ്പഴം– 3 എണ്ണം
- റോബസ്റ്റ പഴം – 1
- ചിയാ സീഡ്– ഒരു സ്പൂൺ
തയ്യാറാക്കുന്ന വിധം
3 ടീസ്പൂൺ ഓട്സ് തലേദിവസം തന്നെ ആവശ്യത്തിന് വെള്ളം ചേർത്ത് കുതിരാൻ വയ്ക്കുക. ഇതിലേക്ക് 6 കശുവണ്ടിയും ചേർക്കുക. രാവിലെ കുതിർത്ത് വച്ചിരിക്കുന്ന ഓട്സും കശുവണ്ടിയും കരു നീക്കിയ 3 ഈന്തപ്പഴവും റോബസ്റ്റ പഴവും ഒരു സ്പൂൺ ചിയാ സീഡും ഒരു കപ്പ് പാലും മിക്സിൽ അടിച്ചെടുക്കാവുന്നതാണ്. വെയ്റ്റ് കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവർക്കും ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ സമയമില്ലാത്താവർക്കും എളുപ്പത്തിൽ ഈ സ്മൂത്തി തയ്യാറാക്കാവുന്നതാണ്.
















