ചെവിയിൽ എന്തെങ്കിലും പ്രാണിയോ മറ്റോ പോയാൽ ഉണ്ടാകുന്ന അസ്വസ്ഥത, അതൊന്നു വേറെ തന്നെയാണ്. ഇതിനെയൊന്ന് പുറത്ത് എത്തിക്കാൻ ചിലര്‍ എണ്ണ ചൂടാക്കി ചെവിയില്‍ ഒഴിക്കും അല്ലെങ്കില്‍ ഉപ്പുവെള്ളം ഒഴിക്കും.
എന്നാൽ ഇതിനൊന്നും മുതിരാതെ വിരലും ബഡ്‌സും ഉപയോഗിക്കുന്നവരാണ് കൂടുതൽ. എന്നാൽ ഇത് വളരെ ദോഷകരമാണ്. പ്രാണി കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങിപ്പോകുന്നതിന് പോലും ഇത് കാരണമാകും.
പ്രാണിയെ തുരത്താന്‍ മറ്റു ചില മാര്‍ഗങ്ങള്‍ ഉണ്ട്.
ഏത് ചെവിയിലാണോ കയറിയത് ആ വശത്തേക്ക് തല ചെരിച്ച് അല്പ സമയം കിടന്നാല്‍ പ്രാണി പുറത്തേക്ക് ഇറങ്ങിപ്പോകും. എന്നാല്‍ ചില പ്രാണികള്‍ പിടച്ച് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത്തരം സാഹചര്യത്തെ കരുതലോടെ വേണം നേരിടാന്‍. കാരണം ഇവ ഇയര്‍ഡ്രമിന് കേടുപാടുകള്‍ വരുത്തിയേക്കാം.
ഇയര്‍ വാക്സിനുള്ള ഡ്രോപ്പ് ഒന്നോ രണ്ടോ തുള്ളി ചെവിയില്‍ ഇറ്റിച്ചുകൊടുക്കാം. ഓയില്‍ ബേയ്സ്ഡ് ആയിട്ടുള്ള മരുന്നായതിനാല്‍ പ്രാണിക്ക് അനങ്ങാന്‍ സാധിക്കാതെ വരും. അതുകൊണ്ട് പ്രാണി വല്ലാതെ അനങ്ങി പാടയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കും.
ചെറിയ രീതിയില്‍ ഓയില്‍ ചെവിയില്‍ ഒഴിച്ച് പ്രാണിയെ അനങ്ങാന്‍ പറ്റാതാക്കുക എന്നുള്ളതാണ് ഒരു വഴി. എന്നാല്‍ ചെവിയില്‍ സര്‍ജറി ചെയ്തിട്ടുള്ളവരോ മറ്റു പ്രശ്നങ്ങളുള്ളവരോ ഇങ്ങനെ ചെയ്യാൻ പാടില്ല. അതിനുശേഷം ഒരു ഡോക്ടറെ സമീപിച്ച് എന്‍ഡോസ്‌കോപ്പിട്ട് പ്രാണിയെ നീക്കം ചെയ്യാം
പ്രാണി ചെവിയില്‍ പോയതിന് ശേഷം ചെവിയില്‍ വേദന, നീര്‍ക്കെട്ട്, ചെവിയില്‍ നിന്ന് ഡിസ്ചാര്‍ജ് പുറത്തേക്ക് വരിക, കേള്‍വിശക്തി നഷ്ടപ്പെടുക എന്നീ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഡോക്ടറെ കാണുന്നത് ആണ് നല്ലത്.
content highlight: Ear
















